തളിപ്പറമ്പ്: ഹൈന്ദവ നേതാക്കളെ അധിക്ഷേപിക്കുന്ന സര്‍ക്കാര്‍ നടപടി അപലപനീയമാണെന്ന് ബിജെപി തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മറ്റി അഭിപ്രായപ്പെട്ടു. ഹിന്ദുസമൂഹം നേരിടുന്ന പിന്നോക്കാവസ്ഥക്ക് ഇടത്-വലത് മുന്നണികള്‍ ഒരുപോലെ ഉത്തരവാദികളാണെന്ന സത്യം തിരിച്ചറിയുന്നതിന് അവരെ പ്രാപ്തരാക്കുന്ന നേതാക്കളെയും ആചാര്യന്മാരെയും അധിക്ഷേപിച്ച് ന്യൂനപക്ഷ പിന്തുണ നേടാമെന്ന വ്യാമോഹമാണ് ശശികല ടീച്ചര്‍ക്കെതിരെ കേസെടുത്തതിന് പിന്നിലെന്നും ഇത് നടക്കാന്‍ പോകുന്നില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡണ്ട് ടി.ടി.സോമന് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി.ബാലകൃഷ്ണന് മാസ്റ്റര്‍, രവീന്ദ്രന് കടമ്പേരി, ചന്ദ്രന് മുണ്ടേരി, എന്‍.കെ.ഇ.ചന്ദ്രശേഖരന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: