പയ്യാവൂര്‍: പയ്യാവൂരില്‍ കാല്‍ക്കോടി രൂപ മുതല്‍മുടക്കി ബസ് സ്റ്റാന്റ് മോടി കൂട്ടാനുള്ള പഞ്ചായത്ത് അധികൃതരുടെ നീക്കം പ്രതിഷേധത്തിന് കാരണമാകുന്നു. പഞ്ചായത്തിലെ നിരവധി റോഡുകള്‍ കാല്‍നടയാത്രപോലും ദുസ്സഹമായ രീതിയില്‍ തകര്‍ന്നിരിക്കുകയാണ്. ഇവ അറ്റകുറ്റപ്പണി നടത്തുന്നതിന് പകരം ലോകബാങ്ക് ഫണ്ടുപയോഗിച്ച് സാമാന്യം മെച്ചപ്പെട്ട സൗകര്യങ്ങളുള്ള പയ്യാവൂര്‍ ബസ് സ്റ്റാന്റ് മോടിപിടിപ്പിക്കാനുള്ള നീക്കമാണ് പ്രതിഷേധത്തിന് കാരണമായിട്ടുള്ളത്. 2016-17 സാമ്പത്തിക വര്‍ഷം ഗ്രാമസഭകള്‍ തീരുമാനിച്ച നിരവധി റോഡുകളുടെ അറ്റകുറ്റപ്പണി ഫണ്ടില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: