ശ്രീകണ്ഠാപുരം: കലാ സാഹിത്യരംഗത്തെ പുതുനാമ്പുകളെ കണ്ടെത്തി പരിപോഷിപ്പിക്കാനായി ശ്രീകണ്ഠപുരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തിയ ‘എഴുത്തകം’ ഏകദിന സാഹിത്യ ശില്പശാല വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി ഓരോ വിഭാഗത്തിലും താല്പര്യമുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തി പ്രത്യേകം ക്ലാസുകളാക്കി അതത് രംഗത്ത് പ്രാഗത്ഭ്യമുള്ളവരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്തത്. സാഹിത്യ ശില്പശാല ചിത്രകാരന് എബിഎന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. കവിതയെക്കുറിച്ച് നിരൂപകന് ടി.എം.രാമചന്ദ്രനും കവിഷുക്കൂര് പെടയങ്കോടും കുട്ടികളുമായി സംവദിച്ചു. കഥയെ സംബന്ധിച്ച സെക്ഷനില്‍ കഥാകൃത്ത് ബഷീര്‍ പെരുവളത്തുപറമ്പ്, എം.കെ.ഗംഗാധരന് തുടങ്ങിയവര്‍ ക്ലാസെടുത്തു
കവിത പാടാം എന്ന വിഷയത്തില്‍ അജയന് വളെക്കൈ, നാടകം-നാട്ടകം ബിജു നിടുവാലുര്-നാട്ടറിവ് നാട്ടുപാട്ട്-വി.കെ.രാജീവന്, എന്‍.സി.നമിത, എഴുത്തും വരയും-എം.കെ.രാജീവ് മണി ഒന്നില്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന് എം.സി.രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. എസ്.കെ.നാരായണന് മാസ്റ്റര്‍ സംസാരിച്ചു. പരിപാടിക്ക് എഴുത്തുകാരന് രമേശന് ബ്ലാത്തൂര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: