അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ടു

Thursday 3 November 2016 9:38 pm IST

തലശ്ശേരി: അമ്മയെ തല്ലിയും കല്ലുകൊണ്ട് തലക്കടിച്ചും കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായ മകനെ തലശ്ശേരി മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എം.വി.രാജകുമാരന്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ചു. 2012 സപ്തംബര്‍ 17ന് വൈകുന്നേരം ആഞ്ചുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. ശ്രീകണ്ഠപുരം ചിമ്മിണിയിലെ ചിന്നമ്മ (58)യെ മകന്‍ ജിനേഷ് എബ്രഹാം അടുക്കളയില്‍വെച്ച് അടിക്കുകയും ഓടാന്‍ ശ്രമിച്ച ചിന്നമ്മ നിലത്ത് വീണപ്പോള്‍ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. എന്നാല്‍ പഠിപ്പില്‍ മിടുക്കനായിരുന്ന പ്രതി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നതായും അബോധാവസ്ഥയിലാണ് കൃത്യ നടത്തിയതെന്നുമാണ് പ്രതിഭാഗം വാദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വെറുതെ വിട്ടത്. പ്രതിക്കുവേണ്ടി അഡ്വ.എ.ഇ.അനില്‍ റാണി ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.