കുമളി: വണ്ടിപ്പെരിയാറിന് സമീപം മുങ്കലാര്‍ എച്ച്എംഎല്‍ എസ്റ്റേറ്റ് തോട്ടത്തില്‍ നിന്നും കുരുമുളക് മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. തദ്ദേശ വാസിയായ ചിന്ന സ്വാമി (48) ആണ് മോഷണവുമായി ബദ്ധപ്പെട്ട് വണ്ടിപ്പെരിയാര്‍ പോലീസിന്റെ പിടിയില്‍ ആയത്.
പന്ത്രണ്ട് കിലോ പച്ച കുരുമുളക് തോട്ടത്തില്‍ നിന്ന് മോഷ്ടിച്ച ഇയാളെ എസ്റ്റേറ്റ് ജീവനക്കാര്‍ പിടിക്കൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: