ഭാരതീയഗ്രാമങ്ങളുടെ ആയിരക്കണക്കിന് വര്‍ഷങ്ങളുടെ സഹജമായ ലാളിത്യവും നിഷ്കളങ്കതയും പരിശുദ്ധിയും ക്ഷേത്രങ്ങളുടെ ഊര്‍ജമണ്ഡലം കാരണം ഉണ്ടായതാണ്. അത് സ്പന്ദിച്ചുകൊണ്ടിരിക്കുന്നതായിരുന്നു. ഗ്രാമത്തിന് മുഴുവന്‍ ഉപകാരപ്രദമായ സ്വാധീനം ആ മണ്ഡലത്തില്‍ ഉണ്ടായിരുന്നു. ഇതൊരു സങ്കല്പമല്ല.
യഥാര്‍ത്ഥത്തില്‍ നേടിയെടുക്കപ്പെട്ടിട്ടുണ്ട്. ഒരു ഗ്രാമം അതെത്ര ദരിദ്രമാണെങ്കിലും അവിടെ ഒരു ക്ഷേത്രമുണ്ടാകുക എന്നത് ഒഴിച്ചുകൂടാനാവാത്തതായിരുന്നു. ക്ഷേത്രത്തെ കൂടാതെ എല്ലാം താളപ്പൊരുത്തമില്ലാതെ കുഴഞ്ഞുമറഞ്ഞതായി തോന്നിപ്പിച്ചു. പൗരസ്ത്യസംസ്കാരത്തെ നശിപ്പിക്കാന്‍ ചെയ്യാവുന്ന ഏറ്റവും നീചമായ കാര്യം ക്ഷേത്രങ്ങളെ നശിപ്പിക്കലായിരുന്നു.
ഈ നാശത്തോടെ മുഴുവന്‍ പൗരസ്ത്യ സംസ്കാരവും ഛിന്നഭിന്നമായി. ക്ഷേത്രങ്ങള്‍ വീണ്ടും സജീവമാകുന്നതുവരെ ഭാരതത്തിന് വീണ്ടും ഭാരതമാകാന്‍ കഴിയില്ല.
ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: