കൊച്ചി: കുറ്റിക്കാട്ടുകരയിലെ സ്വകാര്യ ഡേ കെയര്‍ സെന്ററിലെ കുട്ടി അടുത്തുളള പുഴയില്‍ മുങ്ങിമരിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് റിപ്പോര്‍ട്ട് തേടി. സാമൂഹ്യനീതിവകുപ്പ് ഡയറക്റ്റര്‍, എറണാകുളം സിറ്റി പോലീസ് മേധാവി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, കളമശേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എന്നിവരാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്. സംഭവത്തെക്കുറിച്ച് രണ്ട് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: