പറവൂര്‍: ആലുവയിലെ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണത്തിനായി തമിഴ്നാട്ടില്‍ നിന്നും എത്തിച്ച ഒരു കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. തൃശ്ശൂര്‍ ചാവക്കാട് മെല്ലാട് സ്വദേശി പുതുവീട്ടില്‍ മനാഫ് (37) ആണ് പിടിയിലായത്.
കോട്ടേക്കാവ് പള്ളിക്ക് സമീപം ചുവന്ന നിറത്തിലുള്ള സാന്‍ട്രോ കാറില്‍ ഒളിപ്പിച്ച കഞ്ചാവുമായി എത്തിയ ഇയാളെ ആലുവ ഡിവൈഎസ്പി ബാബുകുമാറിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പറവൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ക്രിസ്പിന് സാം എസ്ഐ ടി.വി. ഷിബു, എന്‍എ രഞ്ചന്‍, എഎസ്ഐ ജോയ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു, ലോഹിതാക്ഷന്, സെബാസ്റ്റ്യന്‍, വിജയ് പി വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്റ് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: