ലോട്ടറി തൊഴിലാളികള്‍ ഉപവാസ സമരം നടത്തി

Thursday 3 November 2016 10:38 pm IST

കൊച്ചി: ലോട്ടറി ടിക്കറ്റിന്റെ വിലവര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ജില്ലാ ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് സംഘം (ബിഎംഎസ്) എറണാകുളം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ലോട്ടറി ഓഫീസിന് മുന്നില്‍ ഉപവാസ സമരം നടത്തി. സമരം ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്തു. സാന്റിയാഗോ മാര്‍ട്ടിനെ പോലുള്ള ലോട്ടറി മാഫിയക്ക് കേരളത്തില്‍ തിരികെ വരാനുള്ള സാഹചര്യം ഒരുക്കാനുള്ള നീക്കത്തിന്റെ ആദ്യപടിയാണ് സമ്മാനഘടന പരിഷ്‌ക്കരിക്കാതെ ജനപ്രിയ ടിക്കറ്റുകളുടെ വിലവര്‍ദ്ധിപ്പിക്കാനുള്ള നിക്കമെന്ന് അദ്ദേഹം ആരോപിച്ചു. യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് രവി അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ.എസ്.ശ്യാംജിത്ത് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജോ.സെക്രട്ടറി ധനീഷ് നീറിക്കോട്, ബിജു, സി.എല്‍.അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു. ഉപവാസ സമരം ബിഎംഎസ് ദേശീയ സമിതി അംഗം എ.ഡി.ഉണ്ണികൃഷ്ണന്‍ നാരങ്ങനീര്‌നല്‍കി അവസാനിപ്പിച്ചു. യൂണിയന്‍ മേഖലാ പ്രസിഡന്റ് പി.എ.സതീശന്‍ സെക്രട്ടറി എം.എം.സുമോദ് എന്നിവര്‍ ഉപവാസ സമരത്തിന് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.