കൊച്ചി: സംസ്ഥാനത്ത് വ്യാജ സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്നതിനെതിരെ നടപടികള്‍ ആരംഭിച്ചു. ജെ.എസ്ഡബ്ലിയു ഗ്രൂപ്പിന്റെ ജെഎസ്ഡബ്ലിയു. ബ്രാന്‍ഡ് സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ ചില മേഖലകളില്‍ വ്യാജമായി എത്തുന്നതായി കണ്ടെത്തിയിരുന്നു. ഇതു തടയുന്നതിനായി അധികൃതരുടെ സഹായത്തോടെയാണ് നടപടി. മലപ്പുറം ജില്ലയിലെ വിവിധ മേഖലകളില്‍ വ്യാജ സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതു തടയാന്‍ സംസ്ഥാന പോലീസ് ഉള്‍പ്പെടെയുള്ള അധികൃതരുടെ പിന്തുണയോടെയാണ് നടപടികള്‍ സ്വീകരിച്ചു വരുന്നത്.
അതീവ കര്‍ശനമായ ഗുണമേന്മാ നിലവാരം പാലിച്ചു കൊണ്ടു നിര്‍മിക്കുന്ന തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ ലോഗോയും മറ്റും അനുകരിച്ചുള്ള വ്യാജ സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ സുരക്ഷ അടക്കമുള്ള കാര്യങ്ങളില്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് ജെഎസ്ഡബ്ലിയു ചൂണ്ടിക്കാട്ടി. പൊതുജനങ്ങളും നിര്‍മാതാക്കളും ഏറെ വിലമതിക്കുന്ന ജെ.എസ്.ഡബ്ലിയു കളറോണ്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളുടെ വ്യാജ നിര്‍മിതികള്‍ തടയാന്‍ വിപുലമായ നീക്കങ്ങള്‍ തുടരുന്നതായും ജെ.എസ്.ഡബ്ലിയു. വൃത്തങ്ങള്‍ സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: