ന്യൂദല്‍ഹി: ഇസ്രായേലി പ്രസിഡന്റ് റൂവെന്‍ റിവ്ളിന് ഈ മാസം പകുതിയോടെ ഭാരതം സന്ദര്‍ശിക്കും. ആറു ദിവസത്തെ സന്ദര്‍ശത്തില്‍ അദ്ദേഹത്തോടൊപ്പം വലിയ പ്രതിനിധി സംഘവും ഉണ്ടാകും.
1992ല്‍ ഭാരതവും ഇസ്രായേലും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ച ശേഷം ഭാരതം സന്ദര്‍ശിക്കുന്ന രണ്ടാമത്തെ പ്രസിഡന്റാണ് റൂവെന്‍.96ല്‍ എസര് വീസ്മാനാണ് ഇതിനു മുന്‍പ് ഭാരതം സന്ദര്‍ശിച്ചത്.
സുരക്ഷ, വിദ്യാഭ്യാസം, സൈബര്‍ , ഊര്‍ജ്ജം, വെള്ളം, കൃഷി, തുടങ്ങിയ വിവിധ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്താനുള്ള കരാറുകളില്‍ ഒപ്പിടും. റൂവെന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: