ഹൈക്കോടതി വജ്രജൂബിലി ആഘോഷം തുടങ്ങി

Thursday 3 November 2016 11:01 pm IST


സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ടി. എസ്. താക്കൂര്‍ വജ്ര ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കേരള ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ ആരംഭിച്ചു. ഹൈക്കോടതി അങ്കണത്തില്‍ നടന്ന ചടങ്ങ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ടി. എസ്. താക്കൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

നീതിനിര്‍വ്വഹണം വേഗത്തിലാക്കാന്‍ കോടതികളും ന്യായാധിപന്മാരും ശ്രമിക്കണമെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു. പല സംസ്ഥാനങ്ങളിലെയും കോടതികളില്‍ ലക്ഷക്കണക്കിനു കേസുകളാണ് കെട്ടിക്കിടക്കുന്നത്.

പുതിയ തലമുറ വേഗം നീതി ലഭിക്കാന്‍ ആഗ്രഹിക്കുന്നു. അതിന് കൂട്ടായ ശ്രമങ്ങള്‍ വേണം അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മോഹന്‍ എം. ശാന്തനഗൗഡര്‍ അധ്യക്ഷത വഹിച്ചു. സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റീസ് അശോക് ഭൂഷണ്‍, ജസ്റ്റീസ് കുര്യന്‍ ജോസഫ്, ജസ്റ്റീസ് ജസ്തി ചെലമേശ്വര്‍, മന്ത്രിമാരായ എ. കെ. ബാലന്‍, ജി. സുധാകരന്‍, ഹൈക്കോടതി ജഡ്ജിമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.