കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 20 പേര് മരിച്ചു.50 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. മരണം ഉയര്‍ന്നേക്കാം. മുള്‍ത്താനില്‍ നിന്നും വന്ന സക്കാരിയ എക്സ്പ്രസും ക്വയ്ദാബാദ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന, ലാഹോറില്‍ നിന്ന് വരികയായിരുന്ന ഫരീദ് എക്സ്പ്രസുമാണ് കൂട്ടിമുട്ടിയത്.
ട്രെയിനില്‍ ആയിരത്തിലേറെ യാത്രക്കാരുണ്ടായിരുന്നു. ദുരന്തത്തെത്തുടര്‍ന്ന് കറാച്ചിയില്‍ നിന്ന് മറ്റു സ്ഥലങ്ങളിലേക്കുള്ള ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. ചുവപ്പ് സിഗ്നല്‍ എന്‍ഞ്ചിന്‍ ഡ്രൈവര്‍ ശ്രദ്ധിക്കാത്തതാണ് അപകടകാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: