ആലപ്പുഴ: സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ആലപ്പുഴ ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജി. വേണുഗോപാലിന് നല്കി നിര്‍വ്വഹിച്ചു.
മുന്‍സിപ്പല്‍ ചെയര്മാന് തോമസ് ജോസഫ്, കൗണ്‍സിലര്‍മാരായ അഡ്വ. മനോജ് കുമാര്‍, എം.എ. നൗഫല്‍, എഡിപിഐ ജിമ്മി കെ. ജോസ്, ഡിഡിഇ വി. അശോകന്, ഡിപിഐപിആര് ഒ.ആര്. ബാബു, പബ്ലിസിറ്റി കണ്‍വീനര്‍ അനസ് എം, അഷറഫ്, വിന്‍സി സുകുമാരന്‍ അദ്ധ്യാപക സംഘടനാ പ്രതിനിധികളായ ഡി. സുധീഷ്, സുഹൈല്‍ അസീസ്, പി.പി. അബൂബക്കര്‍, തോമസ് കുട്ടി മാത്യൂ, ഹസീന അമാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഈമാസം 12 മുതല്‍ 14 വരെ നഗരത്തിലെ ഏഴ് വേദികളിലായി 2,500 ല്‍ പരം വിഭിന്നശേഷിയുളള വിദ്യാര്‍ത്ഥികള്‍ എണ്‍പത് ഇനങ്ങളിലായി മാറ്റുരയ്ക്കും. ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രധാന വേദിയും ജവഹര്‍ ബാലഭവന്, ആലപ്പുഴ ഡിഇഒ ഓഫീസ് അങ്കണം, സിഎംഎസ് എല്‍പിഎസ്, മുല്ലയ്ക്കല് പ്രീ പ്രൈമറി സ്കൂള്‍ ആഡിറ്റോറിയം, റ്റിഡിഎച്ച്എസ് ആലപ്പുഴ എന്നിവയാണ് മറ്റ് വേദികള്‍.
ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത് എച്ച്എസ് എല്‍പിഎസ് ആലപ്പുഴയിലാണ്. മലയാളം ഫിലിം ഇന്‍ഡസ്ട്രിയല്‍ പബ്ലിസിറ്റി ഡിസൈനറായ അനന്ദു അശോക തുറവൂര്‍ ആണ് ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: