ന്യൂദല്‍ഹി: രാജ്യത്ത് കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കി മാറ്റണമെന്ന ആവശ്യവുമായി ആംആദ്മി പാര്‍ട്ടി എംപി സ്വകാര്യ ബില്‍ തയ്യാറാക്കി. പഞ്ചാബില്‍ നിന്നുള്ള ആപ് എംപി ധരംവീര്‍ ഗാന്ധിയാണ് ബില്‍ തയ്യാറാക്കിയത്. പാര്‍ലമെന്റിന്റെ നവംബര്‍ 20ന് ആരംഭിക്കുന്ന ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും.
ഭാരത സംസ്ക്കാരത്തിന്റെ ഭാഗമായാണ് കുറഞ്ഞ തോതില്‍ ലഹരി നല്‍കുന്നതെന്ന് ധരംവീര്‍ ഗാന്ധി പറയുന്നു. സാധാരണക്കാര്‍ക്ക് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും ഉല്ലാസത്തിനും മാത്രമാണ് കഞ്ചാവ് ഉപയോഗിക്കുന്നത്. അതിനാല്‍ കഞ്ചാവിന്റെ ഉപയോഗവും കൈവശം വെയ്ക്കലും വില്‍പ്പനയും കൃഷിയും നിയമവിധേയമാക്കണമെന്നാണ് ആപ് എംപിയുടെ ആവശ്യം.
കഞ്ചാവ് നിരോധനം മൂലം കൊക്കെയിനും ഹെറോയിനും പോലുള്ള മാരകമായ മയക്കുമരുന്നുകള്‍ വ്യാപിക്കുകയാണെന്നും മയക്കുമരുന്ന് തടയാനുള്ള നിയമങ്ങള്‍ ഫലം ചെയ്യുന്നില്ലെന്നും ധരംവീര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: