കോഴിക്കോട്: നവജാത ശിശുവിന് മുലപ്പാൽ നിഷേധിച്ച സംഭവത്തില്‍ കുഞ്ഞിന്റെ പിതാവിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത. മുക്കം ഓമശേരി ചക്കരംകണ്ടി വീട്ടില്‍ അബൂബക്കറാണ് വിശ്വാസത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം മുക്കം ഇഎംഎസ് സഹകരണ ഹോസ്പിറ്റലില്‍ പിറന്ന തന്റെ കുഞ്ഞിന് അഞ്ച് ബാങ്ക് വിളി കേള്‍ക്കാതെ മുലപ്പാല്‍ നല്കാന് പറ്റില്ലെന്ന് വാശി പിടിച്ചത്.
മുലപ്പാല്‍ തന്നെ നല്‍കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും ഇയാള്‍ നിര്‍ബന്ധപൂര്‍വം വീട്ടിലേക്ക് കൊണ്ടു പോവുകയും ചെയ്തു. സംഭവം ഡോക്ടര്‍മാര്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.
സംഭവം വിവാദമായതോടെ ചൈല്‍ഡ് ലൈന്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വിഷയത്തില്‍ ഇടപെട്ടു. സംഭവത്തില്‍ ബാലാവകാശ കമ്മിഷന് സ്വമേധയാ കേസെടുക്കാനും അധികാരമുണ്ട്. പിതാവിനെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: