കൊച്ചി: കേന്ദ്ര ഗ്രാമവികസന സഹമന്ത്രി പര്‍ഷോത്തംഭായ് രൂപാല ആര്‍എസ്എസ് പ്രാന്തകാര്യാലയം സന്ദര്‍ശിച്ചു. വെള്ളിയാഴ്ച രാവിലെ പതിനൊന്നിനാണ് മണിയോടെയാണ് മന്ത്രി എളമക്കരയിലെ മാധവനിവാസില്‍ എത്തിയത്.
ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന് മന്ത്രിയെ പൊന്നായടണിയിച്ചു. വിശ്രമജീവിതം നയിക്കുന്ന മുതിര്‍ന്ന പ്രചാരകനായ ആര്.ഹരിയുമായി രൂപാല കൂടിക്കാഴ്ച നടത്തി. സംഘത്തിന്റെ പഴയ പ്രവര്‍ത്തനങ്ങളെപ്പറ്റിയും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെപ്പറ്റിയും ചോദിച്ചറിഞ്ഞു. മുതിര്‍ന്ന പ്രചാരകനായ ആര് വേണുഗോപാലുമായും മന്ത്രി ചര്‍ച്ച നടത്തി.
വിദ്യാര്‍ത്ഥി പ്രമുഖ് ആര്.അരുണ്‍കുമാര്‍, രാഷ്ട്രധര്‍മ്മ പരിഷത്ത് ട്രഷറര്‍ ശിവദാസന്‍ എന്നിവര്‍ ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു. പ്രാന്തകാര്യാലയത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെപ്പറ്റി ചോദിച്ചറിഞ്ഞ മന്ത്രി ഭാസ്കരീയവും സന്ദര്‍ശിച്ചു. ഭാസ്കരീയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ രൂപാല സന്തോഷം പ്രകടിപ്പിച്ചു.
ബിജെപി എറണാകുളം മണ്ഡലം പ്രസിഡന്റ് സി.ജി.രാജഗോപാല്‍ മന്ത്രിയെ അനുഗമിച്ചു. ഗുജറാത്തിലെ അമ്രേലിയില്‍ നിന്നുള്ള രാജ്യസഭാ എം.പിയാണ് പര്‍ഷോത്തംഭായ് രൂപാല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: