മസ്തിഷ്‌ക ജ്വരം : ഒഡീഷയില്‍ 74 കുട്ടികള്‍ മരിച്ചു

Friday 4 November 2016 6:59 pm IST

ഭുവനേശ്വര്‍ : മസ്തിഷ്‌ക വീക്കത്തെ തുടര്‍ന്ന് ഒഡീഷ മാല്‍ക്കാങ്കിരി ജില്ലയിലെ 74 കുട്ടികള്‍ മരിച്ചു. കോയ ഗോത്ര വിഭാഗത്തില്‍ പെട്ട കുട്ടികളാണ് മരിച്ചവരിലധികവുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഇതില്‍ 47 പേര്‍ക്ക് തീക്ഷ്ണമായ മസ്തിഷ്‌കജ്വരവും, 27 പേര്‍ക്ക് ജപ്പാന്‍ ജ്വരവുമായിരുന്നു. നാഷണല്‍ വെക്ടര്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. എം. എം. പ്രധാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് ഉന്നതതല പ്രതിനിധികളുടെ യോഗം വിളിച്ച് സ്ഥിതിഗതി വിലയിരുത്തി. പകര്‍ച്ചവ്യാധിയായ ജപ്പാന്‍ ജ്വരം തടയാന്‍ പ്രതിരോധ മരുന്നുകള്‍ വിതരണം ഡിസംബര്‍ ഒന്നു മുതല്‍ ആരംഭിക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ചിതരഞ്ജന്‍ നായക് അറിയിച്ചു. മാല്‍കാങ്കിരി, കലിമേല, മതിലി, പോഡിയ എന്നിവിടങ്ങളിലാണ് മസ്തിഷ്‌ക ജ്വരം കൂടുതല്‍. 2011ലാണ് മാല്‍ക്കാങ്കിരിയില്‍ ആദ്യം ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്. 2011നും 14നുമിടയില്‍ മാല്‍ക്കാങ്കിരിയില്‍ 15 കുട്ടികളാണ് ഈ രോഗത്താല്‍ മരിച്ചു. ഏഷ്യയില്‍ പ്രതിവര്‍ഷം 68,000 കുട്ടികളാണ് മസ്തിഷ്‌ക ജ്വരം മൂലം മരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.