വണ്ണപ്പുറം: അമ്പലപ്പടിഭാഗത്ത് ടൗണില്‍ ഓട നിറഞ്ഞ് മാലിന്യം പുറത്തേക്ക് ഒഴുകുന്നു. ഇവിടെ ഓടയുടെ സൈഡ് കെട്ടി സ്ലാബ് ഇട്ട് മൂടിയതാണ്. എന്നാല്‍ വര്‍ഷാവര്‍ഷം ഓട കോരിമാറ്റി വൃത്തിയാക്കാത്തതിനാല്‍ ഇപ്പോള്‍ മാലിന്യം നിറഞ്ഞ് പുറത്തേക്ക് ഒഴുകുന്ന അവസ്ഥയാണ്. സമീപത്തുള്ള കടകളിലെ മാലിന്യവും ഓടയിലാണ് ഒഴുക്കുന്നത്.
മഴപെയ്താല്‍ ഓട നിറഞ്ഞ് റോഡിലേക്ക് ഒഴുകുന്നത് മൂലം യാത്രക്കാര്‍ക്ക് ഇതുവഴി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: