അടിമാലി: ചിത്തിരപുരം സര്‍ക്കാര്‍ ഹൈസ്കൂളിന്റെ 70 സെന്റ് പട്ടയസ്ഥലം കാണാനില്ല. സ്കൂളിനുണ്ടായിരുന്ന 9.20 ഏക്കര്‍ സ്ഥലത്തില്‍ നിന്നാണ് 70 സെന്റ് കുറഞ്ഞിട്ടുള്ളത്.
സ്ഥലം അളന്നു തിട്ടപ്പെടുത്തണമെന്നാവശ്യപ്പെട്ട് അധികൃതര്‍ സര്‍വേ വകുപ്പില്‍ നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ സര്‍വേ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് സ്ഥലം നഷ്ടപ്പെട്ട വിവരം സ്ഥിരീകരിച്ചിട്ടുള്ളത്.
അതിര്‍ത്തിക്കല്ലുകള്‍ മാറ്റിയുള്ള കയ്യേറ്റമാണ് നടന്നിട്ടുള്ളതെന്ന് സര്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്കൂള്‍ സ്ഥലം സ്വകാര്യ വ്യക്തികള്‍ കയ്യേറിയതായി ആരോപിച്ച് മുന്‍പ് പിടിഎ കമ്മിറ്റിയും മറ്റും പരാതികള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും തുടര്‍ നടപടികളുണ്ടായിരുന്നില്ല. ഇവിടെനിന്ന് ഏതാനും മീറ്ററുകള്‍ മാത്രം അകലെ സ്ഥിതിചെയ്യുന്ന ചിത്തിരപുരം സിഎച്ച്സിയുടെ 2.70 ഏക്കര്‍ സ്ഥലം സ്വകാര്യ വ്യക്തികള്‍ കയ്യേറിയതായി കണ്ടെത്തിയതിന് തൊട്ടുപിന്നാലെയാണ് സ്കൂള്‍ സ്ഥലത്തില്‍ കുറവ് സംഭവിച്ച വിവരം പുറത്തുവന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: