നെടുങ്കണ്ടം: മൂന്ന് വര്‍ഷത്തിലധികമായി മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചുവരുന്ന ആര്.ടി ഓഫീസിന് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനാവശ്യമായ ഗ്രൗണ്ട് ഇല്ല. ഇപ്പോള്‍ ലൈസന്‍സ് ടെസ്റ്റ് നടത്തുന്നത് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച പഞ്ചായത്ത് ഗ്രൗണ്ടലാണ്. പഞ്ചായത്തിനെ സംബന്ധിച്ച് ഏക ഗ്രൗണ്ടാണിത് അതിനാല്‍ നെടുങ്കണ്ടത്ത് നടക്കുന്ന എല്ലാ കായികമത്സരങ്ങളും ഇവിടെ വെച്ചാണ് നടത്തുന്നത്. അതുകൊണ്ട് ടെസ്റ്റിനായിവരുന്ന ആര് ടി ഓഫീസര്‍മാരും ടെസ്റ്റിന് വരുന്നവരും ഗ്രൗണ്ടില്ലാത്തതിനാല്‍ തിരിച്ചുപോകണ്ട അവസ്ഥയാണ്. ഇതിനെ ചൊല്ലി പഞ്ചായത്ത് അധികാരികളും ആര് ടി ഓഫീസര്‍മാരുമായും തര്‍ക്കമുണ്ടായിട്ടുണ്ട്. പലതവണ ചര്‍ച്ചകള്‍ ഉണ്ടായിട്ടുങ്കിലും പരിഹാരം ഇതുവരെയും ഉണ്ടായിട്ടില്ല. പഞ്ചായത്ത് ഒരുതീരുമാനമെടുത്ത് ഇവിടെ ഡ്രൈവിങ് ടെസ്റ്റ്നടത്താന്‍ അനുവദിക്കില്ലായെന്ന് ഉത്തവരുണ്ടായാല് ഇവര്‍ക്ക് ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ വേറൊരുമാര്ഗവുമില്ലാതാവും. സിവില്‍സ്റ്റേഷനോട് ചേര്‍ന്ന് ചെറിയഗ്രൗണ്ട് ഉണ്ടങ്കിലും ഒരു ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള സുരക്ഷിതത്വവും സൗകര്യവും ഇവിടെയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: