കമ്പംമെട്ട്: കമ്പത്തുനിന്ന് കഞ്ചാവുമായി എത്തിയ കോട്ടയം സ്വദേശികളെ കമ്പമെട്ട് എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. ഏറ്റുമാനൂര്‍ കോതനല്ലൂര്‍ പറക്കാട്ട് അനുരുദ്ധന് (22), കുറുപ്പുന്തറ തേറാമ്പില്‍ ആല്ബിന്( 21) എന്നിവരെയാണ് ഇന്നലെ രാവിലെ 11 മണിയോടെ കമ്പംമെട്ട് ചെക്ക്പോസ്റ്റിന് സമീപത്ത് നിന്ന് പിടികൂടിയത്. ഇവര്‍ ടവേര കാറിലായിരുന്നു യാത്ര ചെയ്തിരുന്നത്. വാഹനം പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതകളില്‍ നിന്ന് 750 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: