വിദേശത്ത് കമ്പനികളില്ലെന്ന് ഷെരീഫ്

Friday 4 November 2016 8:33 pm IST

ഇസ്ലാമാബാദ്: തനിയ്ക്ക് വിദേശത്ത് കമ്പനികളില്ലെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് കോടതിയെ രേഖാമൂലം അറിയിച്ചു. പാനമ രേഖകള്‍ പ്രകാരം ഷെരീഫ് അഴിമതിക്കാരനാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി നിരീക്ഷണത്തില്‍ നിലപാട് വിശദീകരിക്കുകയായിരുന്നു ഷെരീഫ്. രണ്ട് ദിവസം മുമ്പാണ് സംഭവത്തില്‍ പ്രതികരണം അറിയിക്കാന്‍ സുപ്രീം കോടതി ഷരീഫിനോടും രണ്ട് ആണ്‍മക്കളോടും മകളോടും മരുമകനോടും നിര്‍ദേശിച്ചത്. താന്‍ നികുതികളെല്ലാം അടച്ചിട്ടുണ്ടെന്നും 2013ല്‍ സ്വത്ത് വിവരങ്ങള്‍ പ്രഖ്യാപിച്ചതാണെന്നും ഷെരീഫ് കോടതിയില്‍ വ്യക്തമാക്കി. മക്കളാരും തന്നെ ആശ്രയിച്ചല്ല കഴിയുന്നത്. പാനമ രേഖകളിലെ വെളിപ്പെടുത്തലുകളെക്കുറിച്ചന്വേഷിക്കാന്‍ കോടതി ഏകാംഗകമ്മീഷനെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സമിതിയ്ക്ക് ഉന്നത കോടതിയുടെ അധികാരങ്ങളുമുണ്ടാകും. ഇതേക്കുറിച്ച് അന്തിമതീരുമാനം തിങ്കളാഴ്ചയുണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.