45 ലക്ഷത്തിന്റെ ഇരുചക്രവാഹനം രജിസ്റ്റര്‍ ചെയ്തു

Friday 4 November 2016 9:26 pm IST

കേരളത്തിലെ ആദ്യ ഹാര്‍ലി ഡേവിഡ് സണ്‍ സ്ട്രീറ്റ് ഗ്ലൈഡ്
സ്‌പെഷ്യല്‍ ബൈക്ക് മാവേലിക്കര ജോ. ആര്‍ടിഓഫീസില്‍
രജിസ്റ്റട്രേഷനായി കൊണ്ടുവന്നപ്പോള്‍

മാവേലിക്കര: കേരളത്തിലെ ആദ്യ ഹാര്‍ലി ഡേവിഡ് സണ്‍ സ്ട്രീറ്റ് ഗ്ലൈഡ് സ്‌പെഷ്യല്‍ ബൈക്ക് മാവേലിക്കര ജോ. ആര്‍ടിഓഫീസില്‍ രജിസ്റ്റര്‍ ചെയ്തു. മാവേലിക്കര പുഷ്പാ സ്റ്റോഴ്‌സ് ഉടമയായ പുഷ്പം വീട്ടില്‍ പ്രശാന്ത് വിശ്വനാഥിന്റേതാണ് ലഭിച്ച വാഹനം.
വാഹനത്തിന്റെ ഓണ്‍ റോഡ് വില 45ലക്ഷം രൂപയാണ്. ഈശ്രേണിയിലുള്ള കേരളത്തിലെ ആദ്യ ഇരുചക്രവാഹനമാണിതെന്ന് അധികൃതര്‍ പറഞ്ഞു. വാഹന രജ്‌സ്‌ട്രേഷനിലൂടെ ടാക്‌സ് ഇനത്തില്‍ 6,08,945രൂപയും, നമ്പരിനായി 50,000രൂപയും മാവേലിക്കര ആര്‍ടിഓഫീസിന് ലഭിച്ചു.
ഇന്‍ഷുറന്‍സിനായി 45,515 രൂപയും കയറ്റിറക്ക് കൂലി ഉള്‍പ്പടെ എട്ടുലക്ഷം രൂപയും ചിലവായിട്ടുണ്ട്. വാഹനത്തിന്റെ എക്‌സ് ഷോറൂം വില 30,43,924 രൂപയാണ്. ഹാര്‍ലി ഡേവിഡ്‌സണ്‍ കമ്പനിയുടെ ടൂര്‍ വിഭാഗത്തില്‍ പെടുന്ന വാഹനമാണ് ഇത്.
അമേരിക്കയില്‍ നിന്നാണ് വാഹനം ഇറക്കുമതി ചെയ്തത്. എയര്‍ സസ്പന്‍ഷനുള്ള ഷോക്ക് അബ്‌സര്‍ബറുകള്‍, ജിപിസ് നാവിഗേഷന്‍. മ്യൂസിക് പ്ലേയര്‍, ക്രൂസ് കണ്‍ട്രോള്‍, സീറ്റ് മസാജേഴ്‌സ്, 28 ലിറ്റര്‍ സംഭരണ ശേഷി എന്നിവ വാഹനത്തിന്റെ പ്രത്യേകതകളാണ്. പ്രതിലിറ്ററിന് 17 കിലോമീറ്ററാണ് കമ്പനി പറയുന്ന മൈലേജ്.
മാനുവല്‍ ട്രാന്‍സ്മിഷനിലുള്ള ആറ് ഗീയറുകളാണ് വാഹനത്തിനുള്ളത്. 65 ബിഎഎച്ച്പി ശക്തിയുള്ള 1690 സിസി എന്‍ജിനാണ് വാഹനത്തിന് നല്‍കുന്നു. 372 കിലോ ഭാരമുണ്ട്. ഇഷ്ടനമ്പരായ കെഎല്‍-31 കെ. 3333 ആണ് വാഹനത്തിനായി പ്രശാന്ത് തിരഞ്ഞെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.