ആലപ്പുഴ: കോടതി ഉത്തരവിനെത്തുടര്‍ന്ന് ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ 20 സെന്റ് സ്ഥലം ജപ്തി ചെയ്തു. വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് സ്ഥലം ഏറ്റെടുത്ത വകയില്‍ കുടിശ്ശിക വരുത്തിയതിനെത്തുടര്‍ന്ന് സ്വകാര്യ വ്യക്തികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ആലപ്പുഴ സബ് കോടതിയാണ് നടപടി സ്വീകരിച്ചത്. കളക്ട്രേറ്റില്‍ ഗാന്ധി പ്രതിമ ഉള്‍പ്പെടെ നില്ക്കുന്ന ഭൂമിയാണ് ജപ്തി ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: