ചെങ്ങന്നൂര്‍: നഗരത്തിലെ തിരക്കേറിയ വഴിയില്‍ വീട്ടമ്മയുടെ മാല ഓട്ടോയിലെത്തിയ സംഘം കവര്‍ന്നു. ചെങ്ങന്നൂര്‍ കീഴ്ച്ചേരിമേല്‍ തുണ്ടത്തുമലയില്‍ ഉഷസ്സില്‍ ഉഷാമണി(64)യുടെ നാലേമുക്കാല്‍ പവന്റെ മാലയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനു സമീപമുള്ള നേതാജി റോഡിലാണ് സംഭവം. വീട്ടാവശ്യത്തിനായി ഉഷാമണി സമീപവാസിയോടൊപ്പം കടയിലേക്ക് പോകുമ്പോള്‍ വഴി ചോദിക്കാന്‍ ഒരു യുവാവ് ഉഷാമണിയെ സമീപിച്ചു.
മേല്‍വിലാസക്കാരന്റെ വിസിറ്റിംങ് കാര്‍ഡും ഇയാള്‍ നല്കി. കാര്‍ഡിലെ മേല്‍വിലാസം നോക്കുന്നതിനിടയില്‍ ഇയാള്‍ കൈയ്യില്‍ കരുതിയിരുന്ന ഉപകരണം കൊണ്ട് മാല മുറിച്ചെടുക്കുകയും തൊട്ടുപിന്നാലെ പാഞ്ഞെത്തിയ ഓട്ടോയില്‍ ചാടിക്കയറി രക്ഷപെട്ടു. ബഹളം വച്ചതോടെ നാട്ടുകാരും സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവം നടന്നതിന് ശേഷം അതുവഴിവന്ന എക്സെസിന്റെ ജീപ്പില്‍ ഇവരെ ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു പരാതി നല്കി. മാല മോഷണസംഘം വന്ന ഓട്ടോയില്‍ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നതായും ഉഷാമണി പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: