ആനന്ദ്പൂര്‍: കാഴ്ച്ച പരിമിതരുടെ ദക്ഷിണമേഖല ക്രിക്കറ്റ് ഗ്രൂപ്പ് എയില്‍ കേരളത്തിന് ജയം. തെലങ്കാനയെ ഒമ്പത് വിക്കറ്റിന് തകര്‍ത്തു കേരളം. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത കേരളം, എതിരാളികളെ 15 ഓവറില്‍ 124 റണ്‍സിന് മടക്കി. കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. നായകന് മുഹമ്മദ് ഫര്‍ഹാന്റെ (95) പ്രകടനമാണ് കേരളത്തിന് ജയം സമ്മാനിച്ചത്.
കഴിഞ്ഞ ദിവസം കര്‍ണാടകത്തോട് തോറ്റിരുന്നു കേരളം. ദക്ഷിണ മേഖലയില്‍ നിന്ന് കര്‍ണാടകവും ആന്ധ്രയുമാണ് അഹമ്മദാബാദില്‍ നടക്കുന്ന ദേശീയ മത്സരത്തിന് യോഗ്യത നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: