കോട്ടയം: മന് കീ ബാത്തിലൂടെ, ദേവമാതാ കോളേജ് എന്‍സിസി യൂണിറ്റിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശംസ. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി നടപ്പാക്കുന്ന സമ്പൂര്‍ണ വെളിയിട വിസര്ജ്ജനരഹിത പദ്ധതിയുടെ ഭാഗമായി ഇടുക്കി ഇടമലക്കുടി പഞ്ചായത്തില്‍ യൂണിറ്റ് നടത്തിയ പ്രവര്‍ത്തനങ്ങളെയാണ് പ്രധാനമന്ത്രി പ്രശംസിച്ചത്.
കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് നടന്ന പരിപാടയില്‍ കോളേജ് എന്‍സി സി യൂണിറ്റിനെയും എന്‍സിസി ഓഫീസര്‍ ലഫ്. സതീശ് തോമസിനെയും സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം നല്കി ആദരിച്ചിരുന്നു.
ദേവമാതാ കോളേജിലെ 30 എന്‍സിസി കേഡറ്റുകള്‍ ഒക്ടോബര്‍ 8 മുതല്‍ 12വരെ ഇടമലക്കുടിയിലെ വനാന്തരത്തിലുള്ള മുളകുതറക്കുടിയിലെ വീടുകളില്‍ ശൗചാലയ നിര്‍മാണത്തിന് കല്ലുകളും മണലും എത്തിച്ചു. രണ്ട് കിലോമീറ്ററോളം അകലെനിന്നു പൊട്ടിച്ചെടുത്ത കല്ലുകള്‍ കേഡറ്റുകള്‍ തലച്ചുമടായി വീടുകളിലെത്തിക്കുകയായിരുന്നു. രണ്ടര കിലോമീറ്ററോളം അകലെയുള്ള ആറ്റില്‍നിന്നു വാരിയ മണലാണ് ഉപയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: