വ്യാജ പാസ്പോര്‍ട്ട്‌: സൂത്രധാരന്‍ അറസ്റ്റില്‍

Wednesday 4 April 2012 11:06 pm IST

കാഞ്ഞങ്ങാട്‌ : ഹൊസ്ദുര്‍ഗ്‌ തഹസില്‍ദാരുടെയും വില്ലേജ്‌ ഓഫീസറുടെയും പേരുകളില്‍ വ്യാജ രേഖകളുണ്ടാക്കി. പാസ്പോര്‍ട്ട്‌ നിര്‍മ്മിച്ചു നല്‍കുന്ന സംഘത്തിലെ സൂത്രധാരനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. കോഴിക്കോട്‌ ചേവായൂരിലെ പി.ഫിറോസിനെയാണ്‌ (36) കഴിഞ്ഞ ദിവസം വൈകിട്ട്‌ ഹൊസ്ദുര്‍ഗ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. ഫിറോസിനെ ഹൊസ്ദുര്‍ഗ്‌ ജുഡീഷ്യല്‍ ഒന്നാംക്ളാസ്‌ മജിസ്ട്രേട്ട്‌ (2) കോടതി രണ്ടാഴ്ചത്തേക്ക്‌ റിമാണ്റ്റ്‌ ചെയ്തു. ഈ കേസിലെ ഒന്നാംപ്രതിയായ കൊളവയലിലെ മുഹമ്മദ്‌ റാസിബിന്‌ വേണ്ടി രണ്ടാംപ്രതിയായ ഫിറോസ്‌ വ്യാജ പാസ്പോര്‍ട്ട്‌ നിര്‍മ്മിച്ചു നല്‍കിയെന്നാണ്‌ കേസ്‌. ഹൊസ്ദുര്‍ഗ്‌ താലൂക്ക്‌ ഓഫീസിണ്റ്റെയും തഹസില്‍ദാരുടെയും വില്ലേജ്‌ ഓഫീസറുടെയും ഒപ്പും സീലും വ്യാജമായി നിര്‍മ്മിച്ചാണ്‌ ഫിറോസ്‌ മുഹമ്മദ്‌ റാസിബിന്‌ പാസ്പോര്‍ട്ട്‌ നേടി കൊടുത്തത്‌. കോഴിക്കോട്‌ പാസ്പോര്‍ട്ട്‌ ഓഫീസിലാണ്‌ പോലീസ്‌ വെരിഫിക്കേഷന്‌ ശേഷം അപേക്ഷ നല്‍കിയിരുന്നത്‌. പിന്നീടാണ്‌ മുഹമ്മദ്‌ റാസിബ്‌ പാസ്പോര്‍ട്ട്‌ നേടിയത്‌ വ്യാജ രേഖകള്‍ സമര്‍പ്പിച്ചാണെന്ന്‌ വ്യക്തമായത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.