കോട്ടയം: ഐഐഐടി കോട്ടയം സെന്ററിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഐഐഐടി വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി എബിവിപി ദേശിയവക്താവ് സാഖേത് ബഹുഗുണ ഇന്ന് കോട്ടയത്ത് എത്തും.
ജെഎന്‍യു യൂണിവേഴ്സിറ്റിയില്‍നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞ് ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ എംഫില്‍ വിദ്യാര്‍ത്ഥിയാണ് ഇദ്ദേഹം.എബിവിപി ജെഎന്‍ യു യൂണിവേഴ്സിറ്റി യൂണിറ്റ് സെക്രട്ടറി, ദല്‍ഹി സ്റ്റേറ്റ് സെക്രട്ടറി, എബിവിപി ദേശിയ നിര്‍വാഹകസമിതി അംഗം, ദേശീയ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ ദേശീയ വക്താവ് എന്ന നിലയില്‍ ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. കോട്ടയം പ്രസ് ക്ലബില്‍ രാവിലെ 11ന് മാധ്യമപ്രവര്‍ത്തകരെ ഇദ്ദേഹം കാണും. തുടര്‍ന്ന് നടക്കുന്ന കളക്ട്രേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: