തൃശൂര്‍: മാനനഷ്ടക്കേസില്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പലും ഫോറന്‍സിക് വിദഗ്ധയുമായ ഡോ. ഷെര്‍ളി വാസു ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായില്ല.
ചന്ദ്രബോസ് വധക്കേസില്‍ സാക്ഷിയായിരുന്ന ഡോ. ഷെര്‍ളി വാസു, ‘ജനയുഗം’ പത്രത്തിനു നല്കിയ അഭിമുഖത്തില്‍, തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന ഡോ. ഉന്മേഷിന്റെ പരാതിയില്‍ ഇന്നലെ ഹാജരാവാന്‍ കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഷെര്‍ളി വാസുവിനുവേണ്ടി ഹാജരായ അഭിഭാഷകന് അവധി അപേക്ഷ നല്‍കുകയായിരുന്നു. അപേക്ഷ പരിഗണിച്ച കോടതി കേസ് ജനുവരി ആദ്യം പരിഗണിക്കുന്നതിനായി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: