പാലക്കാട്: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘിന്റെ 19-ാം സംസ്ഥാന സമ്മേളനം 9,10 തിയ്യതികളില്‍ പാലക്കാട് വടക്കന്തറഭഗവതി കല്ല്യാണ മണ്ഡപത്തില്‍ നടക്കും. 9ന് രാവിലെ 10 മണിക്ക് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിയോഗം ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന് ഉദ്ഘാടനം ചെയ്യും. പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന അധ്യക്ഷന്‍ പി. പ്രഭാകരന് നായര്‍ അധ്യക്ഷതവഹിക്കും.
10ന് രാവിലെ 10 മണിക്ക് സംസ്ഥാന സമ്മേളനം ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന് നായര്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രഭാഷണം നടത്തും. ബിജെപി സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാര്‍, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ഉണ്ണികൃഷ്ണന് ഉണ്ണിത്താന്, ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍ സ്വാഗതസംഘം ചെയര്മാന് പ്രൊഫ.കെ. ശശികുമാര്‍, ജനറല്‍കണ്‍വീനര്‍ എസ്.ആര്.മല്ലികാര്ജ്ജുനന് എന്നിവര്‍ സംസാരിക്കും.
മെഡിക്കല്‍ ഇന്‍ഷ്യൂറന്‍സ് നടപ്പിലാക്കുക,പെന്ഷന്കുടിശ്ശികവിതരണം ചെയ്യുക,മുഴുവന്‍ പെന്‍ഷനും അനുവദിക്കുക,ഘട്ടം ഘട്ടമായി പെന്ഷന് വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കും.
പത്രസമ്മേളനത്തില്‍ പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന അധ്യക്ഷന്‍ പി. പ്രഭാകരന് നായര്‍,ജനറല്‍ സെക്രട്ടറി എം.കെ.സദാനന്ദന്,സ്വാഗതസംഘം ചെയര്മാന് പ്രൊഫ.കെ.ശശികുമാര്‍, ജന.കണ്‍വീനര്‍ എസ്.ആര്.മല്ലികാര്ജ്ജുനന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: