മുന്‍ ബ്രാഞ്ച് മാനേജര്‍ക്ക് തടവും പിഴയും

Friday 4 November 2016 11:03 pm IST

തിരുവനന്തപുരം: ഉപഭോക്താക്കളുടെ പേരില്‍ കൃത്രിമ രേഖകള്‍ ഉണ്ടാക്കി സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റി തട്ടിപ്പ് നടത്തിയ കേസില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കട്ടപ്പന ബ്രാഞ്ച് മുന്‍ മാനേജര്‍ എ.പി. വര്‍ഗ്ഗീസിനെ എറണാകുളം സിബിഐ പ്രത്യേക കോടതി 2 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയുംവിധിച്ചു. പുറമെ ഐപിസി 477 എ വകുപ്പനുസരിച്ച് ഒരുവര്‍ഷം തടവും 50,000 രൂപ പിഴയും അഴിമതി നിരോധന നിയമത്തിനു കീഴില്‍ 2 വര്‍ഷംകഠിന തടവും 50,000 രൂപ പിഴയും അധികമായി അനുഭവിക്കണം. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കട്ടപ്പന ബ്രാഞ്ച് മുന്‍ മാനേജറായിരിക്കെ 2004 മുതല്‍ 2005 വരെയുള്ള കാലയളവില്‍ ഭാര്യയുമായി ജോയിന്റ് അക്കൗണ്ട് തുറന്ന പ്രതി ഉപഭോക്താക്കളുടെ പേരില്‍ വ്യാജരേഖകള്‍ ചമച്ച് ഈ അക്കൗണ്ടിലേക്ക് പണംവകമാറ്റുകയായിരുന്നു. ഇങ്ങനെ 4,17,400 രൂപയാണ് പ്രതി അനധികൃതമായി സമ്പാദിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.