തിരുവനന്തപുരം: യുവജനങ്ങളെ സിപിഎം ചാവേറുകളാക്കി മാറ്റുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. യുവമോര്‍ച്ചാ സംസ്ഥാന സമിതിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഎം പ്രത്യയശാസ്ത്ര പ്രതിസന്ധിയിലാണ്. എന്തുചെയ്യണമെന്ന് അറിയാത്തവിധം ആത്മസംഘര്‍ഷത്തിലാണ്. ജാതിയില്ലാ വിളംബരം ആഘോഷിക്കുന്നവരുടെ പാര്‍ട്ടിനേതാക്കളാണ് പേരിനൊപ്പം ജാതിപ്പേരുമായി നടക്കുന്നത് എന്നത് തന്നെ അതിന് ഉദാഹരണമാണ്.
യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പ്രകാശ് ബാബു അദ്ധ്യക്ഷനായിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പ്രഭുല്‍ കൃഷ്ണ, അഡ്വ.ആര്.എസ്.രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: