താലൂക്ക് സപ്ലൈ ഓഫീസറെ ബിജെപി ഉപരോധിച്ചു

Friday 4 November 2016 11:08 pm IST

കാട്ടാക്കട: റേഷന്‍ കാര്‍ഡിലെ മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കിയതില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് മാറനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങള്‍ താലൂക്ക് സപ്ലൈ ഓഫീസറെ ഉപരോധിച്ചു. ഇ

കാട്ടാക്കട താലൂക്ക് സപ്ലൈ ഓഫീസറെ മാറനല്ലൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഉപരോധിച്ചപ്പോള്‍

ന്നലെ രാവിലെ 10.30 നാണ് കാട്ടാക്കട താലൂക്ക് സപ്ലൈ ഓഫീസ് ജനപ്രതിനിധികള്‍ ഉപരോധിച്ചത്.
മാറനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കുമാരി പി.എസ്. മായ, വൈസ് പ്രസിഡന്റ് തൂങ്ങാംപാറ ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ മെമ്പര്‍മാരും ബിജെപി കാട്ടാക്കട മണ്ഡലം കമ്മറ്റി ഭാരവാഹികളും ഉപരോധ സമരത്തില്‍ പങ്കെടുത്തു. പഞ്ചായത്തില്‍ സര്‍ക്കാരുദ്യോഗസ്ഥരും ഭൂപ്രഭുക്കളും മുന്‍ഗണനാ ലിസ്റ്റില്‍ അര്‍ഹത നേടിയപ്പോള്‍ നിര്‍ധനര്‍ ഒഴിവാക്കപ്പെട്ടു. അര്‍ഹരായവര്‍ക്ക് റേഷന്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സ്ഥിതിയുണ്ടായപ്പോള്‍ ജനങ്ങള്‍ പഞ്ചായത്തിനെ സമീപിച്ച് സങ്കടം അറിയിക്കുകയായിരുന്നു. സപ്ലൈ ഓഫീസറോട് പഞ്ചായത്തധികൃതര്‍ പലയാവര്‍ത്തി പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് പ്രസിഡന്റും അംഗങ്ങളും സമരവുമായി എത്തിയത്.
താലൂക്ക് സപ്ലൈ ഓഫീസര്‍ റ്റി.ജി. ഗോപകുമാര്‍ പ്രതിഷേധക്കാരെ അനുനയിപ്പിച്ച് പിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ജില്ലാ സപ്ലൈ ഓഫീസറെത്തി പ്രശ്‌നപരിഹാരം ഉണ്ടാക്കിയാലെ പിരിഞ്ഞുപോകുവെന്ന് സമരക്കാര്‍ ഉറച്ച നിലപാടെടുത്തു. പഞ്ചായത്തംഗങ്ങള്‍ക്ക് പിന്തുണയുമായി മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ബിജെപി പ്രവര്‍ത്തകര്‍ എത്തിത്തുടങ്ങിയതോടെ സപ്ലൈ ഓഫീസര്‍ ജില്ലാ ഓഫീസറുമായി ബന്ധപ്പെട്ടു. ജില്ലാ സപ്ലൈ ഓഫീസര്‍ ടെലിഫോണിലൂടെ സമരക്കാരുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും ഓഫീസര്‍ നേരിട്ടെത്തി ഉറപ്പുനല്‍കാതെ സമരം അവസാനിപ്പിക്കില്ലെന്ന് നേതാക്കള്‍ അറിയിച്ചു. സമാധാനപരമായ സമരമായതിനാല്‍ സ്ഥലത്തെത്തിയ പോലീസിനും കാഴ്ചക്കാരായി നില്‍ക്കുവാനെ കഴിഞ്ഞുള്ളു.
ഉച്ചയ്ക്ക് രണ്ടുമണിയോടെ ജില്ലാ സപ്ലൈ ഓഫീസര്‍ വേണുഗോപാല്‍ താലൂക്ക് സപ്ലൈ ഓഫീസിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തി. മാറനല്ലൂര്‍ പഞ്ചായത്തില്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ ഉടനടി ഒഴിവാക്കും. ഇതിനായി റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ പ്രദേശത്ത് വരുംദിവസങ്ങളില്‍ പരിശോധന നടത്തും. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത അര്‍ഹരുടെ പേരുകള്‍ പഞ്ചായത്തിന് നിര്‍ദ്ദേശിക്കാം. ഇവരെ പരിഗണിക്കുന്നതിന് സര്‍ക്കാരില്‍ ശുപാര്‍ശ ചെയ്യുമെന്നും ഉറപ്പുനല്‍കി. പഞ്ചായത്തിന്റെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചതോടെ സമരം അവസാനിപ്പിച്ചു.
ഉപരോധസമരത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് സന്തോഷ്‌കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ സി.എസ്. അനില്‍, വിശാഖ്, സെക്രട്ടറിമാരായ ഹരികുമാര്‍, ഷാജിലാല്‍, ജി. മണികണ്ഠന്‍, പഞ്ചായത്തംഗങ്ങളായ അജികുമാര്‍, വി.വി. ഷീബാമോള്‍, അഖിലേഷ്, ശോഭ, ശോഭന തങ്കച്ചി തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.