വെള്ളറട: മദ്യപിച്ച് ബഹളം ഉണ്ടാക്കിയവരെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ ആക്രമിച്ച പ്രതികള്‍ പിടിയില്‍. വെള്ളറട വാഴിച്ചല്‍ ജംഗ്ഷനില്‍ മദ്യപിച്ച നാലംഗ സംഘത്തെ പിടികൂടാന്‍ എത്തിയതായിരുന്നു പോലീസ് സംഘം. ഒരാളെ ജീപ്പില്‍ പിടിച്ചുകയറ്റിയപ്പോള് കൂടെയുള്ള മൂന്നുപേര്‍ പോലീസിനെ തടയുകയും മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദനമേറ്റ പോലീസുകാരായ അലോഷ്യസ്, ശ്രീകാന്ത് എന്നിവര്‍ ആശുപത്രി ചികിത്സയിലാണ്. ആര്യങ്കോട് എസ്ഐ അരുണിന്റെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം ജോയ്, ചന്ദ്രന്, മണിക്കുട്ടന്, സ്റ്റീഫന്‍ എന്നിവരെ അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: