തിരുവനന്തപുരം: കഴിഞ്ഞ ദിവസം തലചുറ്റല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന് ആശുപത്രി വിട്ടു. മൂന്ന് ദിവസത്തെ പൂര്‍ണ്ണ വിശ്രമം ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തലചുറ്റല്‍ അനുഭവപ്പെട്ട സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തെ എംആര്‍ഐ സ്കാനിങ്ങിനു വിധേയനാക്കുകയും തലച്ചോര്‍ ഉള്‍പ്പെടെ ശരീരഭാഗങ്ങള്‍ക്ക് കുഴപ്പമില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ രക്തസമ്മര്‍ദം സാധാരണനിലയില്‍ ആയതായും ആരോഗ്യനിലയില്‍ ആശങ്കവേണ്ടെന്നും ഡോ.ഭരത്ചന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: