കണ്ണൂര്‍: ഹെല്‍മെറ്റ് ധരിക്കൂ ജീവന് രക്ഷിക്കൂ എന്ന സന്ദേശവുമായി വളപട്ടണം പോലീസും വൈസ് മെന്‍സ് ക്ലബ്ബ് കണ്ണൂര്‍ മെട്രോയും വൈസ് മെന്‍സ് ക്ലബ് ധര്‍മ്മശാലയും സംയുക്തമായി നടത്തുന്ന ടൂവിലര്‍ ശുഭയാത്ര റാലിയും ബോധവല്‍ക്കരണ സെമിനാറും ഇന്ന് നടക്കും. രാവിലെ 10 മണിക്ക് ഹൈവേ ജംഗ്ഷനില്‍ റാലി ഫ്ളാഗ് ഓഫ് ചെയ്യും. 10.30ന് കല്ല്യാശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തില്‍ സെമിനാര്‍ നടക്കും. ജില്ലാ പോലീസ് മേധാവി സഞ്ജയ് കുമാര്‍ ഗരുഡിന് ഉദ്ഘാടനം ചെയ്യും. വളപട്ടണം സിഐ രത്നകുമാര്‍ ടി.കെ. അധ്യക്ഷത വഹിക്കും. ഡോ.എസ്.സുല്‍ഫിക്കര്‍ അലി ബോധവല്‍ക്കരണ ക്ലാസ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: