കണ്ണൂര്‍: വജ്രകേരളം-മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നാളെ രാവിലെ 10 മണിക്ക് ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി മലയാള കവിതാരചനാ മല്‍സരം സംഘടിപ്പിക്കുന്നു. യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കാണ് മല്‍സരം നടത്തുക. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി 0497 2700231 എന്ന നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: