പഴയങ്ങാടി: പഴയങ്ങാടി പുതിയങ്ങാടിക്കടുത്ത് കുണ്ടായി ഇട്ടമ്മലില്‍ ദളിത് യുവാക്കള്‍ക്ക് നേരെ മുസ്ലീം ലീഗ് അക്രമം. വ്യാഴാഴ്ച രാത്രി 8മണിയോടെയാണ് ദളിത് യുവാക്കളായ അനൂപ്, ധനൂപ്, ജന്‍സണ്‍ എന്നിവരെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പയ്യന്നൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുസ്ലീം ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദ്, മെഹറൂഫ്, മെഫൂദ് എന്നിവരും കണ്ടാലറിയുന്ന മറ്റ് നാലുപേരും ചേര്‍ന്ന് അക്രമിച്ചതായി ചൂണ്ടിക്കാട്ടി പരിക്കേറ്റവര്‍ പഴയങ്ങാടി പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: