ഇരിട്ടി: തളിപ്പറമ്പ് താലൂക്ക് എന്‍ എസ് എസ് കരയോഗ യൂണിയന്റെ കനക ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇതിനോടനുബന്ധിച്ച് നടക്കുന്ന പടിയൂര്‍ മേഖലാ സമ്മേളനം നാളെ പരിക്കളം ശാരദാ വിലാസം എ യു പി സ്കൂളില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എന്‍ എസ് എസ് ഡയരക്ട്ര്! ബോര്‍ഡ് അംഗവും തളിപ്പറമ്പ് താലൂക്ക് യൂണിയന് പ്രസിഡണ്ടുമായ വി. രാഘവന് മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. എന്‍ എസ് എസ് മേഖലാ കമ്മിറ്റി ചെയര്മാന് ആര്. ഹരിദാസ് അദ്ധ്യക്ഷത വഹിക്കും. ‘നിത്യ ജീവിതത്തിലെ ഒരു ദിവസം’ എന്ന വിഷയത്തില്‍ അഡ്വ. എം. എം. ഷജിത്ത് പ്രഭാഷണം നടത്തും. വിവിധ നേതാക്കള്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ കെ.ഡി. നാരായണന് , പി.വി. ഗോവിന്ദന് നമ്പ്യാര്‍, ചന്ദ്രന് മാവില, ആര്. ഹരിദാസ്, പി.എന്‍. കൃഷ്ണന്, മധു ലക്ഷ്മീ വിലാസം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: