കതിരൂര്‍: തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ജില്ലയില്‍ എത്തിയ സഞ്ചരിക്കുന്ന ചലചിത്രാതോത്സവത്തിന് കതിരൂരില്‍ സ്വീകരണം നല്കി. കതിരൂര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്രദര്‍ശനത്തിനെത്തിയ ടൂറിംഗ് ടാക്കീസിനാണ് പഞ്ചായത്ത്, സ്കൂള്‍ അധികൃതരുടെയും കിതിരൂര് ജ്യോതി സണ്‍ഡേ തിയേറ്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്വീകരണം നല്കി.
ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരന്ന ഘോഷയാത്രയോടുകൂടിയാണ് ടൂറിങ്ങ് ടാക്കീസിന്റെ സാരഥികളെ എതിരേറ്റത്. കതിരൂര്‍ വിഎച്ച്എസ്എസില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി പ്രഭടീച്ചറുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് എം.ഷീബ ഉദ്ഘാടനം ചെയ്തു. ജയരാജ് സംവിധാനം ചെയ്ത ഒറ്റാല് എന്ന സിനിമ പ്രദര്‍ശിപ്പിച്ചു. ഉച്ചകഴിഞ്ഞ് 2 മണിക്ക് തലശ്ശേരി സേക്രട്ട് ഹാര്‍ട്ട് എച്ച്എസ്എസിലും വൈകുന്നേരം 7 മണിക്ക് പാലയാട് മള്‍ട്ടി മഡിയ ആര്‍ട്ടിസ്റ്റ് ഫോറം ഒരുക്കിയ ചടങ്ങില്‍ ചിറക്കുനിയിലും പ്രദര്‍ശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: