കണ്ണൂര്‍: കേരള സ്റ്റേറ്റ് ബിവറേജസ് കോര്പ്പറേഷന് ലിമിറ്റഡില്‍ അസിസ്റ്റന്റ് ഗ്രേഡ് തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ജില്ലയിലെ 200 ഉദേ്യാഗാര്‍ത്ഥികളുടെ ഒറ്റത്തവണ പ്രമാണ പരിശോധന 8, 9, 10 തീയ്യതികളില്‍ ജില്ലാ പി എസ് സി ഓഫീസില്‍ നടക്കും. ഉദേ്യാഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലില്‍ തിരിച്ചറിയല്‍ രേഖ, സംവരണാനുകൂല്യമുണ്ടെങ്കില് ജാതി/നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, എസ് എസ് എല്‍ സി ബുക്കിന്റെ ആദ്യ പേജ്, ഗസറ്റില്‍ നിര്‍ദ്ദേശിച്ച യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, മറ്റു യോഗ്യതകള്‍ എന്നിവയുടെ രേഖകള്‍ അപ്ലോഡ് ചെയ്യണം. ഇതിനകം അറിയിപ്പ് ലഭിക്കാത്ത ഉദേ്യാഗാര്‍ത്ഥികള്‍ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2700482.
പ്രതികരിക്കാൻ ഇവിടെ എഴുതുക: