സിപിഎം തേര്‍വാഴ്ചക്കെതിരെ കര്‍ക്കശ നിലപാടെടുക്കണം: ബിജെപി

Saturday 5 November 2016 12:42 am IST

മമ്പറം: ധര്‍മ്മടം മണ്ഡലത്തില്‍ സിപിഎം ക്രിമിനല്‍ സംഘം തുടരുന്ന അക്രമങ്ങളും ജില്ലാ ഭരണാധികാരികളുടെ സമാധാന ചര്‍ച്ചകളും ഒരുമിച്ച് കൊണ്ട് പോകാനാകില്ലെന്നും സിപിഎം തേര്‍വാഴ്ചക്കെതിരെ കര്‍ക്കശ നിലപാടും നടപടിയും പോലീസ് അധികാരികളുടെ ഭാഗത്തു നിന്നുണ്ടാവണമെന്നും ബിജെപി ധര്‍മ്മടം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു. വേങ്ങാട് പിണറായി മേഖലകളില്‍ സിപിഎം നടത്തിയ കൊള്ളയില്‍ എല്ലാം നഷ്ടപെട്ട ഇരകള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു. കെ.പി.ഹരീഷ് ബാബു അധ്യക്ഷത വഹിച്ചു ആര്‍.കെ.ഗിരിധരന്‍, എ.അനില്‍കുമാര്‍, പി.സുധീര്‍ ബാബു, കെ.കെ.സുധീര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.