കണ്ണൂര്‍: എസ്എന്‍ഡിപി യോഗത്തിന്റെ ആഭിമുഖ്യത്തില്‍ ആര്.ശങ്കര്‍ അനുസ്മരണവും കണ്ണൂരിലെ രാഷ്ട്രീയ മനുഷ്യ കുരുതിക്കെതിരെ ശാന്തി സമ്മേളനവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏഴിന് വൈകിട്ട് മൂന്നിന് സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മ ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും. തളിപറമ്പ് യൂണിയന് സെക്രട്ടറി വി.പി. ദാസന് അധ്യക്ഷത വഹിക്കും. ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ സമാധാന സന്ദേശം നല്‍കും. പ്രൊഫ. വിജയന് ചാലാട്, ബാബു പൂതംപാറ എന്നിവര്‍ പ്രഭാഷണം നടത്തും. കെ.സത്യന്, ജിതേഷ് വിജയന്, കെ.പി. ഗോപാലന്, വി.പി. ദാസന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: