കണ്ണൂര്‍: ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സര്‍വ്വകലാശാലയിലെ തിരഞ്ഞെടുക്കപ്പെട്ട വോളണ്ടിയര്‍മാര്‍ക്കും പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുമായി ശില്പശാല സംഘടിപ്പിക്കും. കണ്ണൂര്‍ സര്‍വ്വകലാശാലാ ആസ്ഥാനത്തെ ചെറുശ്ശേരി ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണിക്ക് നടത്തുന്ന ശില്പശാല സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും. പ്രൊവൈസ് ചാന്‍സിലര്‍ ടി. അശോകന് അധ്യക്ഷത വഹിക്കും. ഡിജിറ്റല്‍ ഇന്ത്യയുമായി ബന്ധപ്പെട്ട ട്രെയിനിങ് ക്ലാസുകള്‍, ഫിലിം പ്രദര്‍ശനങ്ങള്‍, പോസ്റ്റര്‍ പ്രദര്‍ശനങ്ങള്‍, ക്വിസ് മത്സരം, സ്കിറ്റ് അവതരണം തുടങ്ങിയവ ഉണ്ടായിരിക്കും. പദ്ധതിയുടെ ഭാഗമായി 100 സര്‍വ്വകലാശാലകളില്‍ ഡിജിറ്റല്‍ ഇന്ത്യ ശില്പശാലകള് സംഘടിപ്പിക്കുന്നുണ്ടെന്ന് ഭാരവാഹികളായ കെ.പി. മുഹമ്മദ്, കെ.ടി. അബ്ദുല്‍ ബഷീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: