കണ്ണൂര്‍: ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കുന്നതിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് മുന്‍ഗണനാ പട്ടികയില്‍ മുഴുവന്‍ അംഗപരിമിതരെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡിഫറന്റ്ലി ഏബിള്‍ഡ് പേഴ്സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്റെ കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ഹെഡ് പോസ്റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണാ സമരം കെ.കെ.രാഗേഷ് എം.പി.ഉദ്ഘാടനം ചെയ്തു. ഡിഎഡബ്ല്യുഎഫ് ജില്ലാ പ്രസിഡണ്ട് പി.വി.ഭാസ്കരന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: