ഇരിട്ടി താലൂക്ക് പ്രവാസി സോഷ്യല്‍ വെല്‍ഫെര്‍ കോ. ഓപ്പറേറ്റീവ് സൊസൈറ്റി പുതിയ കെട്ടിടത്തിലേക്ക്

Saturday 5 November 2016 12:44 am IST

ഇരിട്ടി: ഒരു വര്‍ഷമായി കരിക്കോട്ടക്കരിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇരിട്ടി താലൂക്ക് പ്രവാസി സോഷ്യല്‍ വെല്‍ഫെര്‍ കോ.ഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസ് ഇരിട്ടിയില്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം തുടരുവാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കീഴൂര്‍ മലയാറ്റൂര്‍ ബില്‍ഡിങ്ങിലേക്ക് മാറ്റി സ്ഥാപിക്കുന്ന സൊസൈറ്റിയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3.30ന് മുന്‍ എംഎല്‍എ പ്രൊഫ.എ.ഡി.മുസ്തഫയുടെ അദ്ധ്യക്ഷതയില്‍ എംഎല്‍എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ സൊസൈറ്റി ഭാരവാഹികളായ സാജു യോമസ്, വിന്‍സ് ജാതികുളം, മാത്തുക്കുട്ടി പന്തപ്ലാക്കല്‍, പി.കെ.ഖദീജ, സി.സി.നസീര്‍ ഹാജി, റയീസ് കണിയാറക്കല്‍, സെബിന്‍ ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.