ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. ഒരു സൈനീകന് പരിക്കേറ്റു. സൗത്ത് കശ്മീരിലെ ഷോപ്പിയാന്‍ മേഖലയിലാണ് സംഭവം.
വനപ്രദേശത്ത് നാലു ആയുധാരികള്‍ ഒളിച്ചിരുപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്. സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: