കല്‍പ്പറ്റ: ജില്ലയിലെ കായിക പ്രതിഭകള്‍ക്ക് സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആദരം. രണ്ട് വര്‍ഷത്തിനിടയില്‍ വിവിധ മത്സരങ്ങളില്‍ പ്രതിഭതെളിയിച്ചവര്ക്കാണ് കല്‍പ്പറ്റയില്‍ നടന്ന ചടങ്ങില്‍ അനുമോദനവും ഉപഹാര സമര്‍പ്പണവും നടന്നത്. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന് പരിപാടി ഉദ്ഘാടനം ചെയ്തു. ഒളിമ്പിക്സില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച വയനാട്ടുകാരായ ഒ.പി ജെയ്ഷ, ടി.ഗോപി, ഐ.എസ്.എല്‍ താരം സുശാന്ത്മാത്യു എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
നഗരസഭാ കൗണ്‍സിലര്‍ ബിന്ദുജോസ് ചടങ്ങില്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി അസ്മത്ത്, ജില്ലാ പഞ്ചായത്തംഗം പി ഇസ്മായില്‍, പി.ബി ശിവന്, സലീം കടവന്‍, കെ റഫീഖ്, സി ജയപ്രസാദ്, ബിനു ഐസക്, അഖില്‍പ്രേം, പ്രകാശ് ചോമാടി സംസാരിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു സ്വാഗതവും ടി സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: